തിരുവനന്തപുരം: തിരുവനന്തപുരം മേയറായി ചരിത്രം കുറിച്ച ബിജെപി നേതാവ് വി.വി. രാജേഷ് ചുമതലയേറ്റതിന് ശേഷം ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വയോമിത്രം പദ്ധതിയുടെ ഫയലിൽ വി.വി. രാജേഷ് ഒപ്പുവെച്ചത്.
കഴിഞ്ഞ കൗൺസിൽ വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ആദ്യഗഡുവായാണ് 50 ലക്ഷം രൂപ അനുവദിച്ചത്.
തിരുവനന്തപുരം നഗരസഭയിൽ ചരിത്രം കുറിച്ചാണ് 50 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ വോട്ടു കൂടി ലഭിച്ചതോടെ 51 വോട്ടുകൾക്കാണ് വി.വി. രാജേഷ് മേയർ സ്ഥാനത്തേക്കെത്തുന്നത്. ജി.എസ്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ.
Content Highlights: New Thiruvananthapuram Mayor V.V. Rajesh Prioritizes Elderly Welfare in First Official Act
Published: 26 Dec 2025, 08:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented