കോട്ടയം: കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ (12081/12082) ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി. റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് ചങ്ങനാശ്ശേരിയില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.
പുലർച്ചെ 4.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസിന്(12081) തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്‌റ്റേഷനുകളിലാണ് നിലവില്‍ സ്‌റ്റോപ്പുള്ളത്. ഈ ട്രെയിന്‍ ഉച്ചയ്ക്ക് 2.10-ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന (12082) ജനശതാബ്ദി എക്‌സ്പ്രസ് അർധരാത്രി 12.50-നാണ് കണ്ണൂരില്‍ എത്തിച്ചേരുക.
Content Highlights: Janshatabdi Express (12081/12082) will now have a halt at Changanassery, following consistent efforts by MP Kodikunnil Suresh. A significant development for local commuters.
Published: 03 Oct 2025, 06:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented