തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടെടുപ്പിൽ പരാതിയുമായി സിപിഎം.ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് സിപിഎം കൗൺസിലർ എസ്.പി ദീപക് ഉന്നയിച്ചത്. ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു.
എന്നാൽ ഈ ആവശ്യം കളക്ടർ അനിത കുമാരി അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു.
കളക്ടറുടെത് തെറ്റായ നടപടിയാണെന്ന് സിപിഎം കൗൺസിലർ ചൂണ്ടിക്കാട്ടി. ഒരേ കാര്യം വീണ്ടും ആവർത്തിക്കേണ്ടെന്ന് പറഞ്ഞ കളക്ടർ. രേഖാമൂലം മറുപടി നൽകാമെന്നും അറിയിച്ചു. വോട്ടെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വി.വി.രാജേഷ് 51 വോട്ടുകൾ നേടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൗൺസിലർ രാധാകൃഷ്ണന്റെ വോട്ടും രാജേഷിന് ലഭിച്ചു.
എൽഡിഎഫിന്റെ ആർ.പി.ശിവജിക്ക് 29 ഉം യുഡിഎഫിന്റെ കെ.എസ് ശബരീനാഥന് - 17 വോട്ടും ലഭിച്ചു. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്. പൗണ്ട് കടവ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാർ വിട്ട് നിന്നു.
Content Highlights: CPM alleges rule violations in Thiruvananthapuram Corporation elections, seeking disqualification of 20 oath-taking councilors.
Published: 26 Dec 2025, 01:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented