
തിരുവനന്തപുരം: കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഏഴിലും ബിജെപിയുടെ അധ്യക്ഷൻമാർ. വികസനകാര്യം-കരമന അജിത്ത്, ആരോഗ്യം-എം.ആർ.ഗോപൻ, ക്ഷേമം-വി.സത്യവതി, മരാമത്ത്-ജി.എസ്.മഞ്ജു, നഗരാസൂത്രണം- എം.രാധാകൃഷ്ണൻ(സ്വതന്ത്രൻ), വിദ്യാഭ്യാസം-ചെമ്പഴന്തി ഉദയൻ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
ഗോപൻ നാലാം തവണയും അജിത്തും, മഞ്ജുവും മൂന്നാം തവണയും ഉദയനും സത്യവതിയും രണ്ടാം തവണയുമാണ് കൗൺസിലറാകുന്നത്. ധനകാര്യസമിതിയുടെ അധ്യക്ഷ ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥാണ്. യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചത് ബിജെപിയുടെ എം.ആർ.ഗോപനും മുടവൻമുഗളിൽനിന്നുള്ള എൽഡിഎഫ് കൗൺസിലർ വി.ഗോപകുമാറുമാണ്. ഏഴ് വോട്ട് നേടിയാണ് എം.ആർ.ഗോപൻ വിജയിച്ചത്.
എൽഎഡിഎഫിനായി വികസനത്തിൽ ശൈലജാ ദേവിയും ക്ഷേമത്തിൽ സിന്ധുവും നഗരാസൂത്രണത്തിൽ വീണാകുമാരിയും വിദ്യാഭ്യാസത്തിൽ വേണുഗോപാലും മരാമത്തിൽ പാർവതിയും അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു. നികുതി അപ്പീൽ കാര്യത്തിൽ രണ്ട് അംഗങ്ങളെക്കൂടി തിരഞ്ഞെടുക്കാനുള്ളതിനാൽ ഇവിടേക്കുള്ള വോട്ടെടുപ്പ് പിന്നീട് നിശ്ചയിക്കും. കാട്ടായിക്കോണത്തുനിന്ന് ജയിച്ച എൽഡിഎഫിന്റെ സിന്ധു ശശിയെയാണ് നികുതി അപ്പീൽകാര്യസമിതി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിട്ടുള്ളത്. ഇവിടെ എൽഡിഎഫിനാണ് ഭൂരിപക്ഷമുള്ളത്.
Content Highlights: BJP Secures Key Standing Committee Chairmanship in Thiruvananthapuram Corporation Elections
Published: 15 Jan 2026, 08:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented