തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് യാത്രയില്‍ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമം വെള്ളായണി ജങ്ഷനില്‍ നിന്ന് പട്ടത്തേക്കായിരുന്നു ഇന്ന് രാവിലത്തെ ജോഡോ യാത്ര. ഇതിനിടെ യാത്രയില്‍ പങ്കെടുത്ത രണ്ടുപേര്‍ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് പോലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് യാത്രയില്‍ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായത്.
സംഘത്തെ അറസ്റ്റ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ അറിയിച്ചു. കന്യാകുമാരിയില്‍ നിന്ന് തന്നെ സംഘം യാത്രയില്‍ കടന്നു കൂടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
രാഹുലിനെ കാണാനെത്തുന്നവരെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളില്‍ ഇവര്‍ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും പല മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പോലീസ് ലിസ്റ്റില്‍ ഇവരുടെ പേരുകളുണ്ട്. അതാണ് ഇവരെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.
അതേ സമയം ജോഡോ യാത്രയില്‍ രണ്ടാം ദിനവും വന്‍ ജനപങ്കാളിത്തമുണ്ടായി. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് രാവിലത്തെ യാത്ര അവസാനിപ്പിച്ചത്. വൈകീട്ട് നാല് മണിക്ക് പട്ടത്തിന് നിന്ന് യാത്ര പുനരാരംഭിക്കും. കഴക്കൂട്ടത്താകും സമാപനം.
Content Highlights: theft gang entered Bharat Jodo Yatra
Published: 12 Sept 2022, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented