ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ പോസ്റ്റർ
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടക്കും. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവൽ കമ്പനി പ്രതിനിധികളും ടൂറിസം രംഗത്തെ പ്രൊഫഷണലുകളും ഭാഗമാകുന്ന മേള മികച്ച ഒരു അവസരമാകുമെന്നത് ഉറപ്പാണ്. കൂടാതെ കോർപ്പറേറ്റ് രംഗത്തുള്ള പ്രൊഫഷണലുകളുടെ സംഗമവും ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ ട്രാവൽ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്സ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം 2025 ഓടെ ഇന്ത്യയിൽ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകൾ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയർ II, ടയർ III നഗരങ്ങൾ ഈ വളർച്ചയിൽ വലിയ സംഭാവന നൽകുമെന്നാണ് കണക്ക് കൂട്ടൽ . വിദേശ യാത്രകളിൽ 26% ബിസിനസ്സ് യാത്രകളാണ്, ഇത് ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും വലിയ ബിസിനസ്സ് ട്രാവൽ മാർക്കറ്റുകളിലൊന്നാക്കി മാറ്റുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഔട്ട്ബൗണ്ട് ടൂറിസം വിപണി 2024-ഓടെ 42 ബില്യൺ യുഎസ് ഡോളറും 2025-ഓടെ 45 ബില്യൺ യുഎസ് ഡോളറും കവിയുമെന്ന് കണക്കാക്കപ്പെടുന്നു.
ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം ബോർഡുകൾ, ഹോട്ടൽ സപ്ലൈസ് എന്നിവരുടെ 200 ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബർ 27ന് വൈകുന്നേരം കോവളം ലീല റസിഡൻസിയിൽ വെച്ചായിരിക്കും ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടനം നടക്കുക. സെപ്തംബർ 28 നും 29 നും 30 നും എക്സിബിഷനു പുറമെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധരുടെ സെമിനാറുകളും പ്രസന്റേഷനുകളും നടക്കും.
തുടർന്ന് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിവിധ ടൂറിസം പാക്കേജുകൾ വിവിധ ട്രാവൽ കമ്പനികൾ അവതരിപ്പിക്കും. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും ഒരു മികച്ച അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള ട്രാവൽ www.gtmt.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് gtmt2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ടവാസ് വെഞ്ചേഴ്സിന്റെ നേതൃത്വത്തിൽ സൗത്ത് ഇൻഡ്യ ഹോട്ടൽസ് ആന്റ് റസ്റ്ററന്റ് അസോസിയേഷൻ, കേരള ടൂറിസം, കേരള ടൂറിസം ഡവലപ്മെന്റ് അസോസിയേഷൻ, തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് സർവീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
Content Highlights: The Global Travel Market will begin from September 27 in Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..