പമ്പ: അയ്യപ്പസംഗമ വേദിയില്‍ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്. ഉദ്ഘാടന സമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രാസംഗികരുടെ ലിസ്റ്റ് അനുസരിച്ച് പളനിവേല്‍ ത്യാഗരാജന് കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ് അദ്ദേഹത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയത്.
സമ്മേളനത്തില്‍ സംസാരിക്കേണ്ട രണ്ട് അതിഥികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ത്യാഗരാജന് മുന്നേ ഇവരെ സംസാരിക്കാന്‍ ക്ഷണിച്ചത്. തന്നെ മറികടന്ന് മറ്റുള്ളവരെ വിളിച്ചതോടെ ഇദ്ദേഹം വേദിയില്‍ നിന്ന് പുറത്തേക്ക് പോയി. പിന്നാലെ ദേവസ്വം അധികൃതര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഇദ്ദേഹം തിരികെ വേദിയിലെത്തി.
തുടര്‍ന്ന് സദസ്സിനോട് സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പളനിവേല്‍ ത്യാഗരാജന് തയ്യാറായില്ല. മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം പെട്ടെന്ന് വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു.
Content Highlights: tamilnadu minister disappointed in delay for speech at ayappasangamavedhi
Published: 20 Sept 2025, 03:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented