പാലക്കാട്: മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. തെക്കെ മലമ്പുഴ മേഖലയിലാണ് സംഭവം. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജ് വിദ്യാർഥിയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഡാമിൽ അകപ്പെട്ടത്.
വെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഡാമിലെത്തിയ വിദ്യാർഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി തിരികെ കരയിൽ കയറുന്നതിനിടെയാണ് വിദ്യാർഥി വെള്ളത്തിലകപ്പെട്ടത്. ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവ് കാരണം രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ചു. നാളെ രാവിലെ സ്കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന തുടരും.
Content Highlights: College student missing in Malampuzha Dam, Palakkad., Incident occurred while swimming with friends in the evening., Fire force conducted initial search; operations paused due to low light., Search to resume tomorrow morning with specialized scuba diving teams.
Published: 09 Jun 2026, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented