കോട്ടയം: നഗരമധ്യത്തില്‍ തെരുവു നായയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് കടിയേറ്റു. മുൻ മുനിസിപ്പൽ ചെയർമാൻ പി.ജെ. വർഗീസ് അടക്കമുള്ളവർക്കാണ് കടിയേറ്റത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ആക്രമണമുണ്ടായത്.

To advertise here,

പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. നായയെ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പിടികൂടി. നായയ്ക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്.