കെ. വിദ്യ, കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി | Photo: Mathrubhumi
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2019-ലെ പിഎച്ച്.ഡി. പ്രവേശന അട്ടിമറിയുമായി ബന്ധപ്പെട്ട് സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നതായി, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ദളിത് വിദ്യാര്‍ഥി വര്‍ഷ. തന്റെ പരാതിയില്‍ നടപടിയൊന്നുമുണ്ടായില്ല. എന്നാല്‍ സൂപ്പര്‍ ന്യൂമറിയായി ആദ്യം എടുത്ത മൂന്ന് പേരില്‍ ഉള്‍പ്പെടാത്തതിനെത്തുടര്‍ന്ന് വിദ്യ കത്ത് നല്‍കിയപ്പോള്‍ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചുവെന്നും വര്‍ഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'വിദ്യ കത്ത് നല്‍കിയപ്പോള്‍ പെട്ടെന്ന് തന്നെ മറുപടി ലഭിച്ചു. എന്നാല്‍, തന്റെ പരാതിക്ക് പ്രതികരണം പോലും ഉണ്ടായിരുന്നില്ല. അന്ന് പിച്ച്.ഡി. പ്രവേശനം ലഭിക്കാത്തിനെത്തുടര്‍ന്ന് ജോലി നേടാനായി ബി.എഡിന് ചേര്‍ന്നു. വീണ്ടും ശ്രമിക്കുമ്പോള്‍ നമ്മുടെ സമയം കൂടിയാണ് നഷ്ടമാവുന്നത്. അക്കാദമിക് ഭരണസംവിധാനത്തെ വിശ്വസിച്ചാണ് നമ്മള്‍ അഡ്മിഷന്‍ അടക്കമുള്ള നടപടികളിലേക്ക് പോകുന്നത്. ഞാന്‍ നല്‍കുന്ന പരാതിയില്‍ മറുപടി ലഭിക്കുക എന്നത് ന്യായമായ കാര്യമാണ്. എന്നാല്‍ അത് ലഭിച്ചില്ല', വര്‍ഷ പറഞ്ഞു.
അഞ്ച് സീറ്റ് ഉയര്‍ത്താനുള്ള തീരുമാനം പെട്ടന്നായിരുന്നു. ജെ.ആര്‍.എഫുള്ള മൂന്ന് പേര്‍ക്ക് വേണ്ടി സീറ്റ് ഉയര്‍ത്തുമ്പോഴും ബാക്കിയുള്ള രണ്ടില്‍ ഒന്ന് സംവരണമായി നിലനിര്‍ത്താമായിരുന്നു. അതുണ്ടായില്ല. നിയമപ്രകാരം വരാനിരിക്കുന്ന ആഭ്യന്തര അന്വേഷണങ്ങളില്‍ പ്രതീക്ഷയുണ്ട്. ഇതിന് മുമ്പും അട്ടിമറി നടന്നിട്ടുണ്ടാകാം, അതും അന്വേഷിക്കണം. സംവരണം അട്ടിമറിച്ചതില്‍ അന്വേഷണം വേണം. അര്‍ഹതപ്പെട്ടത് ആര്‍ക്കാണോ അവര്‍ക്ക് നീതി ലഭിക്കാന്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും വര്‍ഷ പറഞ്ഞു.
Content Highlights: Sree Sankaracharya University phd admission fraud varsha against k vidhya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..