കല്‍പറ്റ (വയനാട്): മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. കാലിന് സാരമായി പരിക്കേറ്റ പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

To advertise here,

കനാല്‍റോഡ് ഇടക്കരവയലില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്. കിണറിനുള്ളില്‍ റിങ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിനിടെ മണ്ണ് തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.