
തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ചോദ്യംചെയ്യൽ ആരംഭിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). ഇതിന്റെ ഭാഗമായി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്‌ഐടി നോട്ടീസ് അയച്ചു. ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
പ്രാഥമിക അന്വേഷണമാണ് എസ്‌ഐടി നിലവിൽ നടത്തുന്നത്. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഇഡിയുടെ കത്തിലെ ആവശ്യം.
നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ വാരിസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിനെതിരായ പരാമർശം ആ മൊഴിയിലുണ്ടായിരുന്നു. പിന്നീട്, താൻ സമ്മർദ്ദത്തിന് കീഴ്‌പ്പെട്ടാണ് അത്തരമൊരു മൊഴി നൽകിയതെന്നും അത് തിരുത്തണമെന്നും ആവശ്യപ്പെട്ട് അന്ന് വാരിസ് ഇഡിയ്ക്ക് കത്തുനൽകുകയും ചെയ്തിരുന്നു.
സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, വീണയുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവർക്കെതിരേ എസ്‌ഐടി അന്വേഷണം നടത്തുന്നത്.
കൈക്കൂലി, ഹവാല ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നിട്ടുള്ളത്. ഇതിൽ പിണറായിക്കെതിരേ കൈക്കൂലിയാരോപണവും വീണയ്ക്കും റിയാസനും റിയാസിന്റെ സുഹൃത്തുക്കൾക്കുമെതിരേ 25 കോടിയുടെ ഹവാല ഇടപാടുമാണ് ഇഡി ആരോപിച്ചിട്ടുള്ളത്.
Content Highlights: SIT begins preliminary investigation in the CMRL Exalogic case., Notices issued to PA Mohammed Riyas's friends, Hasan Waris and Nikhil., ED alleged bribery and hawala transactions involving Rs 25 crores., No FIR has been registered yet by the SIT.
Published: 06 Oct 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented