കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്ന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. നേരത്തേയും പുറത്താക്കല്‍ നടപടിക്കെതിരെ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ സഭാകോടതി തള്ളിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്.
എഫ്‌സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത രീതിയിലുള്ള ജീവിത രീതികള്‍ സ്വീകരിച്ചു, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തും, അനുവാദമില്ലാതെ വാഹനം വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നിലനില്‍ക്കുന്നത്.
തുടര്‍ന്ന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 2019ല്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റര്‍ ആദ്യം എഫ്സസിസി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കിയത്.
Content Highlights: sister lucy kalappuraടs appellate rejected by vatican
Published: 14 Jun 2021, 10:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented