കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ തലയ്ക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എംപിക്ക് പരിക്കേറ്റത് പോലീസ് അതിക്രമത്തിലല്ലെന്ന സിപിഎമ്മിന്റെയും പോലീസിന്റെയും വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവന്ന വീഡിയോ.
പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്ജന് ഡോ. അഭിലാഷ് അറിയിച്ചു.
പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. പേരാമ്പ്ര ഗവണ്മെന്റ് സികെജി കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന തരത്തിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്.
Content Highlights: Shocking visuals emerge of Shafi Parambil MP being hit by a police lathi during a UDF protest in Perambra. Video contradicts claims of no police assault.
Published: 11 Oct 2025, 09:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented