കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. സ്വന്തം പാർട്ടിയിലെ ഏതൊക്കെ അഴിമതിക്കെതിരെ പി.പി. ദിവ്യ ഇതുപോലെ ധാർമികരോഷം കൊണ്ടിട്ടുണ്ടെന്ന് ശാരദക്കുട്ടി ചോദിച്ചു.
അനവസരത്തിൽ കാണിക്കുന്ന അതിസാമർഥ്യത്തെ അശ്ലീലമെന്നേ പറയാനാകൂ. സിനിമയിൽ മാത്രമാണിതൊക്കെ എന്നു കരുതിയെങ്കിൽ തെറ്റി. ആ കടന്നുവരവിനും പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിനും രഞ്ജി പണിക്കർ തിരക്കഥയോളം തന്നെ ഗാംഭീര്യമുണ്ടായിരുന്നുവെന്നും എസ്. ശാരദക്കുട്ടി പരിഹസിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അനവസരത്തിൽ കാണിക്കുന്ന അതിസാമർഥ്യത്തെ അശ്ലീലമെന്നേ പറയാനാകൂ. ക്ഷണിക്കാതെയും ക്ഷണിച്ചും അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരാണത്രേ മികച്ച പൊതു പ്രവർത്തകർ. ആഹാ !!. എത്ര മനോഹരമായ ന്യായീകരണം !! സിനിമയിൽ മാത്രമാണിതൊക്കെ എന്നു കരുതിയെങ്കിൽ തെറ്റി.
ആ കടന്നുവരവിനും പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിനും രഞ്ജി പണിക്കർ തിരക്കഥയോളം തന്നെ ഗാംഭീര്യമുണ്ടായിരുന്നു.
നാട്ടിലെ, സ്വന്തം പാർട്ടിയിലെ, ഏതൊക്കെ അഴിമതിക്കെതിരെ ശ്രീമതി പി.പി. ദിവൃ ഇതുപോലെ മുൻപ് ധാർമ്മികരോഷം കൊണ്ടിട്ടുണ്ട്? . അങ്ങനെയെങ്കിൽ അവർ പാർട്ടിയിലെ ഉന്നത നിരയിലുണ്ടാകുമായിരുന്നോ?മനുഷ്യനാകണം മനുഷ്യനാകണം .......
നിയമവാഴ്ച നിലനിൽക്കുന്ന ഒരു നാട്ടിൽ, ഒരു 'അഴിമതിക്കാരനെ' നിന്ന നിൽപ്പിലില്ലാതാക്കിയ ഈ മനുഷ്യത്വത്തെ എന്തു പേരിട്ട് വിളിക്കണം !!
Content Highlights: Saradakutty Bharathikutty severely criticized PP Divya
Published: 16 Oct 2024, 11:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented