ശബരിമല: മൊബൈലിൽ ഓണാക്കിയ സ്റ്റോപ്പ് വാച്ച്. വലിയ ബുക്ക്. അതിൽ പതിനെട്ടാംപടി കയറുന്ന ഭക്തരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തും. ഇതിനുമാത്രമായി നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് പതിനെട്ടാംപടിയുടെ മുകളിൽ പ്രത്യേകമായി നിയമിച്ചിരിക്കുന്നത്.

To advertise here,

ഓരോ മണിക്കൂർ ഇടവേളയിലും കണക്ക് പതിനെട്ടാംപടിയുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഏല്പിക്കും. ഓരോ ദിവസത്തെയും കണക്ക് ഇവർ തയ്യാറാക്കി രഹസ്യാന്വേഷണവിഭാഗത്തിനും ദേവസ്വം ബോർഡിനും സർക്കാരിനും കൈമാറും.

സന്നിധാനത്ത് ഏറ്റവും ആയാസമുള്ള ജോലി ചെയ്യുന്നവരാണ് തീർഥാടകരെ പതിനെട്ടാംപടി കയറാൻ സഹായിക്കുന്ന പോലീസുകാർ. അതിവേഗം തളരുന്നതിനാൽ 15 മിനിറ്റാണ് ഇവർക്ക് പതിനെട്ടാംപടിയിൽ ഡ്യൂട്ടി.ജോലി കഴിഞ്ഞാൽ 45 മിനിറ്റ് വിശ്രമം. വിശ്രമസമയത്ത് കുടിക്കാൻ ബൂസ്റ്റോ, ഹോർലിക്സോ ചേർത്ത പാൽ. വിവിധ ക്യാംപുകളിലെ യുവാക്കളെയാണ് പതിനെട്ടാംപടിയിലെ ജോലിക്ക് നിയോഗിക്കുന്നത്. ഒരുദിവസം ആറുമണിക്കൂറാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി. മിനിറ്റിൽ 70 മുതൽ 80 വരെ ഭക്തരെ പടികയറ്റണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. 65 മുതൽ 75 വരെ ഭക്തരെ കയറ്റിവിടാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.