കോവളം (തിരുവനന്തപുരം): കോവളം കടലിൽ ശക്തമായ അടിയൊഴുക്കുണ്ടാകുന്ന പ്രതിഭാസം തുടരുന്നു. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴ്ന്ന റഷ്യൻ വിനോദസഞ്ചാരിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

To advertise here,

ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ റഷ്യൻ വിനോദ സഞ്ചാരി ആന്ത്രേയാണ് ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കടലിൽ മുങ്ങിത്താഴ്ന്നത്. കൈയുയർത്തി സഹായം അഭ്യർഥിച്ച സഞ്ചാരിയെ ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാർഡ് സൂപ്പർവൈസർ സുന്ദരേശൻ, അഖിൽ എം.നായർ, ജി. ഷാജി എന്നിവർ നീന്തിയെത്തി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ആവശ്യമായ പ്രഥമ ശുശ്രൂഷയും നൽകി.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പത്തിലധികം പേരാണ് ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടയിൽ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നതെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.