പാലക്കാട്: കാളാണ്ടിത്തറയിൽ കുട്ടികളുടെ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐ.
പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെട്ട കരോൾ സംഘത്തിന് നേരെയാണ് മദ്യപിച്ചെത്തിയ ബിജെപി പ്രവർത്തകൻ അശ്വിൻ രാജ് അക്രമം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ 2500 യൂണിറ്റുകളിൽ പ്രതിഷേധ കരോൾ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചു.
ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാവ് സി. കൃഷ്ണകുമാർ നടത്തിയ പ്രസ്താവന വിമർശനങ്ങൾക്ക് വഴി തുറന്നു. കരോളിൽ പങ്കെടുത്തവർ മദ്യപിച്ചിരുന്നെന്നും സിപിഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റുമായി പോയ ക്രിമിനൽ സംഘമാണിതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. കൊല്ലപ്പെട്ട രതീഷ് എന്ന പ്രവർത്തകന്റെ സ്ഥലത്ത് ബോധപൂർവ്വം സംഘർഷമുണ്ടാക്കാൻ എത്തിയവരാണിവരെന്നും ഇത് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
കൃഷ്ണകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൃഷ്ണകുമാർ പാലക്കാട്ടെ 'പ്രവീൺ തൊഗാഡിയ' ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങളിലൂടെ കൃഷ്ണകുമാറിന്റെ വർഗീയ മുഖമാണ് വെളിപ്പെടുന്നതെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു.
ക്രൈസ്തവ സമൂഹത്തിൽ നിന്ന് ബിജെപിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.
നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾ കുട്ടികളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
Content Highlights: RSS attack on children`s carol in Palakkad. DYFI to organize protest carols. BJP leader C. Krishnakumar`s controversial remarks spark outrage. Congress alleges revenge.
Published: 24 Dec 2025, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented