കണ്ണൂര്‍: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. മറുനാടന്‍ ഷാജനെപ്പോലെ സമൂഹത്തില്‍ വിഷം കലക്കുന്നവനെ പിന്‍തുണയ്‌ക്കേണ്ട ഒരു കാര്യവും പാര്‍ട്ടിക്കില്ലെന്നും പി.സി ജോര്‍ജും ഷാജനും ഒരുപോലെയാണെന്നും റിജില്‍ മാക്കുറ്റി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

To advertise here,

'പി.സി ജോര്‍ജിന്റെ മുഖത്തുനോക്കി എന്നെ അണിയിക്കാന്‍ വന്ന ഷാള്‍ വേണ്ടെന്ന് പറഞ്ഞ് ഇറക്കിവിട്ട എനിക്ക് അതേ നിലപാട് തന്നെയാണ് ഷാജനെപ്പോലെ വിഷം കലക്കുന്നവനോടും. ക്രിസ്ത്യന്‍ മുസ്ലീം മതവിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ഷാജന്‍ ചെയ്യ്ത വിഷം തുപ്പുന്ന വാര്‍ത്തകള്‍ക്ക് എതിരെ ഒരു കേസ് എടുക്കാന്‍ പോലും പിണറായി പോലീസ് തയ്യാറായിട്ടില്ല എന്നതുകൂടി കാണാതെപോകരുത്‌- റിജില്‍ മാക്കുറ്റി കുറിപ്പില്‍ പറയുന്നു.

ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ നിലപാടുമായി കോണ്‍ഗ്രസില്‍നിന്നുതന്നെ കെ. മുരളീധരനും ടി.എന്‍ പ്രതാപനും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.