പി.സി.ജോർജ്, റിജിൽ മാക്കുറ്റി |ഫോട്ടോ:Mathrubhumi,facebook.com|Rijilchandranmakkutty
തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. യുഡിഎഫ് ജിഹാദികളുടെ കൈകളിലാണെന്നതടക്കമുള്ള വിമര്‍ശനം പി.സി.ജോര്‍ജ് ഇന്ന് നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റേത്.
കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിജില്‍ മാക്കുറ്റി കുറിച്ചു.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരപ്പന്തലില്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയ പി.സി.ജോര്‍ജിന്റെ പൊന്നാട റിജില്‍ മാക്കുറ്റി നിരസിച്ചിരുന്നു. റിജിലിനൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എന്‍.എസ്.നുസൂര്‍, റിയാസ് മൂക്കോളി എന്നിവര്‍ പൊന്നാട സ്വീകരിച്ചപ്പോള്‍ റിജില്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..