പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിന് ചെലവിട്ട തുക അമ്പതുലക്ഷത്തിന് മുകളിലെത്തിയേക്കുമെന്ന് പ്രാഥമിക വിലയിരുത്തല്‍.
കോസ്റ്റ് ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍, വ്യോമസേനാ ഹെലിക്കോപ്റ്റര്‍, കരസേന, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കായി ശരാശരി ഇത്രയും തുകയായിക്കാണുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. എന്നാല്‍, എല്ലാവിഭാഗങ്ങളില്‍നിന്നും ബില്ലുകളെത്തിയശേഷമേ ഫണ്ട് ചെലവിട്ടതില്‍ വ്യക്തതവരൂ.
ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് കുറ്റപ്പെടുത്തല്‍. സംഭവത്തില്‍ ജില്ലാ ഫയര്‍ ഓഫീസറായ വി.കെ. ഋതീജിനോട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ വിശദീകരണംതേടി.
വിലപ്പെട്ട മനുഷ്യജീവന്‍ 43 മണിക്കൂറോളം പാറയിടുക്കില്‍ കുടുങ്ങിക്കിടന്നിട്ടും അത് യഥാസമയം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ടെക്‌നിക്കല്‍ ഉള്‍പ്പെടെയുള്ള മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ കണ്ടെത്തിയിരിക്കുന്നത്.
Content Highlights : Rescue mission for Babu-The cost may cross half a crore
Published: 14 Feb 2022, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented