പത്തനംതിട്ട: റാന്നിയില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പ്രസംഗം കേട്ടുനില്ക്കുകയായിരുന്ന സിഐടിയു പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്.
പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയനുകള്‍ നടത്തിയ പ്രകടനത്തിന്റെ സമാപനമായി സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധ പൊതുയോഗത്തിന്റെ കേള്‍വിക്കാരില്‍ ഏറ്റവും പിന്‍നിരയിലായിരുന്നു ബഷീര്‍. പ്രസംഗം കേട്ടുനില്ക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ തെരുവുനായ ആക്രമിച്ചത്. ബഷീറിനെ കടിച്ചതിന് പിന്നാലെ നായ ഓടിപ്പോവുകയുംചെയ്തു.
ബഷീറിനെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. കടിയേറ്റ ബഷീറിനെ ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിന് നല്കി. അതേസമയം, നായ മറ്റാരെയെങ്കിലും കടിച്ചതായി വിവരമില്ല. നായയെ പിന്നീട് കണ്ടെത്താനായില്ലെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
Content Highlights: A CITU worker was attacked by a stray dog during a protest in Ranni, Pathanamthitta
Published: 09 Jul 2025, 05:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented