കോഴിക്കോട്: ബ്രസീല്‍ ലിമായിറയിലെ 17-ാമത് ഇന്റര്‍നാഷണല്‍ ഹ്യൂമര്‍സലോണ്‍, 2021 കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ മത്സരത്തില്‍, കാരിക്കേച്ചര്‍ വിഭാഗത്തില്‍ രജീന്ദ്രകുമാറിന്റെ കാരിക്കേച്ചറുകള്‍ക്ക് ജൂറിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്ക്കാരം ലഭിച്ചു. ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
തുര്‍ക്കിയില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ടൂണ്‍ വിഭാഗത്തിലും ക്യൂബയില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റ് കാരിക്കേച്ചര്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. 48 രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
അടുത്തിടെ റൊമാനിയയിലെ ഗുറ ഹ്യൂമറുലുയില് നടന്ന 31-ാമത് ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ രജീന്ദ്രകുമാറിന്റെ കാര്‍ട്ടൂണിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ജോലിചെയ്യുന്ന രജീന്ദ്രകുമാര്‍ കോഴിക്കോട് മേത്തോട്ട് താഴത്ത് താമസിക്കുന്നു.
Published: 02 Jan 2022, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented