
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മണപ്പുള്ളിക്കാവിലെ ഓഫീസ് തുറന്നു. ഓഫീസ് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജീവനക്കാർ പറയുന്നു. സാധരണ അടച്ചുപോകുന്നതുപോലെയാണ് ഓഫീസ് കഴിഞ്ഞ ദിവസവും അടച്ചതെന്നും എന്നത്തെയും പോലെയാണ് വെള്ളിയാഴ്ച രാവിലെയും ഓഫീസ് തുറന്നതെന്നും ജീവനക്കാർ പറയുന്നു.
രാഹുൽ എവിടെയാണെന്ന് അറിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.
എംഎൽഎയ്ക്കെതിരേ യുവതി മുഖ്യമന്ത്രിയുടെ മുമ്പിലെത്തി പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുലിനെ ബന്ധപ്പെടനായിരുന്നില്ല.എംഎൽഎ ഓഫീസ് പൂട്ടിയതായും ആരോപണം ഉയർന്നിരുന്നു. ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തർ എംഎൽഎ ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
Content Highlights: Rahul Mamkootathil`s MLA office in Palakkad is now open. Staff confirm normal operations despite recent allegations. Learn more.
Published: 28 Nov 2025, 09:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented