തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രയ്ക്ക് പുരുഷന്മാർക്കും ആനുകൂല്യം അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നു. പ്രായമോ സാമ്പത്തികമായ പിന്നാക്കാവസ്ഥയോ കണക്കിലെടുത്ത് വരുംദിവസങ്ങളിൽ പുരുഷന്മാർക്കുകൂടി ആനുകൂല്യം അനുവദിക്കാൻ സർക്കാർ തയ്യാറാകണം. സ്ത്രീകൾക്ക് ആനുകൂല്യം നൽകിയാൽ ബസ് തടയണമെന്ന സമീപനം ശരിയല്ലെന്നും രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

ബസ് തടയലിന് മെൻസ് കമ്മീഷന്റെയടക്കം ആരുടെയും പിന്തുണയില്ല. സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിക്കുന്ന 15-ന് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസ്സുകൾ തടയുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത്‌ തള്ളിക്കൊണ്ടാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.