തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെയും ഫർമാൻ ഖാന്റെയും വിവാഹം ലവ് ജിഹാദോ നിർബന്ധിത മതപരിവർത്തനമോ അല്ലെന്ന് രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണ പ്രണയ വിവാഹത്തെ കുറ്റവത്‌കരിക്കുന്നത് ഭീതിജനകമാണ്. യുവതിയുടെ അനിയന്റെ ജനനത്തീയതി വെച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണ് ഫർമാനെതിരേ കേസ് നൽകിയത്.

To advertise here,

അമ്മയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും ഇനി കേരളത്തിൽ തുടർന്ന് ജീവിക്കാനാണ് താത്‌പര്യമെന്നും യുവതി പറഞ്ഞതായി രാഹുൽ പറഞ്ഞു. രാഷ്ട്രീയലക്ഷ്യംവെച്ചാണ് ഇവർക്കെതിരേ പരാതി നൽകിയതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.