മഞ്ചേരി: പി.വി. അൻവർ എം.എൽ.എ.യുടെ പുതിയ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം മഞ്ചേരിയിൽ നടക്കും. ജസീല ജങ്ഷനുസമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആറുമണിക്കാണ് സമ്മേളനം. 

To advertise here,

രണ്ടായിരത്തോളം പേർക്ക് പന്തലിൽ ഇരുന്ന് സമ്മേളനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ പേരെത്തിയാൽ പന്തലിന് പുറത്ത് സ്ഥാപിച്ച സ്ക്രീനുകൾ വഴിയും സമ്മേളനം കാണാം. ഒരുലക്ഷം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അൻവറിന്റെ അവകാശവാദം. 

എന്നാൽ ആയിരങ്ങൾ സമ്മേളനത്തിന് എത്തുമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ക്രമസമാധാന പാലനത്തിന് കനത്ത പോലീസ് സേനയെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം ഡിവൈ.എസ്.പി.ക്കാണ് ചുമതല. വൈകീട്ട് നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.