പൂച്ചാക്കൽ(ആലപ്പുഴ): ഓടിക്കൊണ്ടിരുന്ന ജീപ്പിൽനിന്ന് തീ ഉയർന്നു. ചേർത്തല- അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം ആറാം മൈലിന് സമീപം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.

To advertise here,

ആലപ്പുഴ മുഹമ്മ സ്വദേശിയായ ആളുടേതാണ് വാഹനമെന്നാണ് സൂചന. വാഹനത്തിന്റെ മുൻഭാഗം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. ചേർത്തലയിൽനിന്ന്‌ അഗ്‌നിശമന സേന എത്തി തീ അണച്ചു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.