പി.ടി തോമസ്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി നടന്ന മാര്‍ച്ച് 13, 2015 കേരളനിയമസഭ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് പി.ടി തോമസ് എം.എല്‍.എ നിയമസഭയില്‍. മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞങ്ങള്‍ക്കെതിരെയാണോ കേസ് എന്ന് പോലും തോന്നി. സംഭവം സഭയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കി. കെ.എം.മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം എല്ലാം വഴിയും നോക്കി. സ്പീക്കറുടെ അനുമതി പ്രകാരം സി.എം ബാലക്യഷ്ണന്റെ സീറ്റിലേക്ക് എത്തി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു. സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം മാണിയാണ്. ഇപ്പോള്‍ ആന കരിമ്പിന്‍കാട്ടില്‍ കയറിയ പോലെ എന്നല്ല പറയുക. ശിവന്‍കുട്ടി നിയമസഭയില്‍ കയറിയ പോലെ എന്നാണ് പറയുക.
അന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ അഴിഞ്ഞാടുകയാണ് ചെയ്തത്. സി.പി.എം നേത്യത്വം നല്‍കിയ ആക്രമണത്തില്‍ നിയമസഭയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടമുണ്ടായി. ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ അമ്പതൊന്ന് പിഴയ്ക്കും ശിക്ഷന്മാര്‍ക്ക് എന്ന് ശിവന്‍കുട്ടിയെ കുറിച്ച് പണ്ടാരോ എഴുതിയ പോലെ തോന്നിപോകുന്നു.
കുട്ടികളുടെ വിക്ടേഴ്‌സ് ചാനലില്‍ നിയമസഭാ കയ്യാങ്കളി പ്രദര്‍ശിപ്പിച്ചാല്‍ കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസ മന്ത്രിയെ ശരിക്ക് കാണാം. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കീഴ്‌ക്കോടതിയെക്കാള്‍ രൂക്ഷവിമര്‍ശനം സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നു. കേസിലെ അഞ്ചാം പ്രതി നിലവില്‍ വിദ്യഭ്യാസ മന്ത്രിയാണ്. പൊതുമുതല്‍ നശിപ്പിക്കാന്‍ നേത്യത്വം നല്‍കിയ മന്ത്രി എങ്ങനെയാണ് കുട്ടികള്‍ക്ക് മാത്യകയാവുക. മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: pt thomas aganist minister v.sivankutty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..