കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ച യുവസംവിധായക കുഞ്ഞില പോലീസ് കസ്റ്റഡിയില്‍. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിനാണ് സംവിധായക കുഞ്ഞില മാസിലമണിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 

To advertise here,

അസംഘടിതര്‍ എന്ന തന്റെ ചലച്ചിത്രം മേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. കെകെ രമ എംഎല്‍എയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. നാല് വനിതാ പോലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.