പാലാ: നേരത്തേ ബുക്കുചെയ്തിട്ടും സ്വകാര്യ ടൂറിസ്റ്റ് ബസ് വാക്കുപാലിക്കാതെ പിന്മാറിയപ്പോൾ കെ.എസ്.ആർ.ടി.സി. ബസിൽ അടിപൊളി ഉല്ലാസയാത്ര നടത്തി വിദ്യാർഥികൾ.

To advertise here,

വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇത്തരമൊരു യാത്ര നടത്തിയത്.

വടക്കഞ്ചേരി അപകടത്തെത്തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വാഹന പരിശോധനകൾ കർക്കശമാക്കിയപ്പോൾ നേരത്തേ ബുക്കുചെയ്തിരുന്ന ടൂറിസ്റ്റ് ബസ് യാത്രയിൽനിന്ന് പിന്മാറി. തുടർന്നാണ് സ്‌കൂൾ അധികൃതർ കെ.എസ്.ആർ.ടി.സി.യെ സമീപിച്ചത്. പാലാ ഡിപ്പോ അധികൃതർ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് തന്നെ യാത്രയ്ക്കായി അനുവദിച്ചു. 30 കുട്ടികളും അഞ്ച്‌ അധ്യാപകരുമാണ് യാത്രയിൽ പങ്കാളികളായത്.