
കണ്ണൂർ: തന്റെ ഇടപെടൽ സദുദ്ദേശപരമായിരുന്നുവെന്ന് പിപി ദിവ്യ. നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ദിവ്യ പറഞ്ഞു. ജാമ്യം ലഭിച്ചതിനു പിന്നാലെ കണ്ണൂർ പള്ളിക്കുന്ന് ജയിലിൽ നിന്ന് പുറത്തേക്ക് വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ദിവ്യ പറഞ്ഞത്: നവീൻ ബാബുവിന്റെ മരണത്തിൽ വളരെ അധികം ദുഃഖമുണ്ട്. പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് ആയി. കഴിഞ്ഞ പതിനാല് വർഷം ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധി എന്ന നിലയിൽഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും ഒക്കെയായി സഹകരിച്ചു പോകുന്ന ആളാണ്.
ഞാൻ ഏതെങ്കിലും തരത്തിൽ സദുദ്ദേശപരമായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. ഞാൻ ഇപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം കോടതിയിൽ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു - ദിവ്യ പറഞ്ഞു.
Content Highlights: pp divya response after release adm naveen babu death case
Published: 08 Nov 2024, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented