കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സൗരോര്‍ജ്ജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്ചാത്തലത്തില്‍ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് 220 കെ.വി സബ്‌സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച മൂന്ന് മെഗാവാട്ട് സൗരോര്‍ജ്ജ നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഇഎ റെഗുലേഷന്‍ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ പശ്ചാത്തലത്തില്‍ കെ എസ് ഇ ബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4230 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ലൈന്‍മാന്‍ 2-ല്‍ നിന്ന് ലൈന്‍മാന്‍ 1-ലേക്ക് 3170 പേര്‍ക്കും ലൈന്‍മാന്‍ 1-ല്‍ നിന്ന് ഓവര്‍സീയറിലേക്ക് 830 പേര്‍ക്കും ഓവര്‍സീയര്‍ / മീറ്റര്‍ റീഡറില്‍ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേര്‍ക്കും സബ് എഞ്ചിനീയറില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേര്‍ക്കും പ്രമോഷന്‍ ലഭിച്ചേക്കും.
മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങില്‍ പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ഡോ. ബി അശോക് സ്വാഗതവും ഡയറക്ടര്‍ ആര്‍ സുകു നന്ദിയും പ്രകാശിപ്പിച്ചു. സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുഗദാസ് ആശംസകള്‍ അര്‍പ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..