തിരുവനന്തപുരം : പൂജപ്പുര ജംഗ്ഷനില്‍ കന്നാസില്‍ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോള്‍  ഒഴിച്ച് തീ കൊളുത്തി.  പെട്രോളുമായി നടന്നു പോകുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോലീസിലെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചിരുന്നു.

To advertise here,

അവര്‍ എത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ചിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് 7.15 ഒടെയാണു സംഭവം.