വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴായിരുന്നു ബെഡ്റൂമിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിദ്യാർത്ഥിയെ കണ്ടത്.

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട് ഗവൺമെൻറ് എസ്എൻവി H.S ലെ പ്ലസ് വൺ വിദ്യാർഥി അക്ഷയ് (16)യെയാണ് ബെഡ്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴായിരുന്നു ബെഡ്റൂമിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിദ്യാർത്ഥിയെ കണ്ടത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചു എന്നതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
മാതാപിതാക്കളുടെ മൊഴിയെടുത്താൽ മാത്രമേ മറ്റുകാര്യങ്ങൾ പറയാൻ കഴിയുള്ളൂ എന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
Content Highlights: A 16-year-old Plus One student of Anad Government SNV High School was tragically found dead at his residence in Nedumangad, reportedly after his parents confiscated his mobile phone.
Published: 25 Jul 2026, 11:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented