കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ 10 പൈസയുമാണ് വർധിച്ചത്.

ഇന്നും ഇന്ധനവില വർധനവുണ്ടായതോടെ കൊച്ചിയിൽ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ് വില.

തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയും ഡീസലിന് 96 രൂപ 21 പൈസയുമാണ് വില.

Content Highlights:Petrol price continues rise