തൃശ്ശൂർ: മേളഗ്രാമമായ  പെരുവനത്ത് രാജ്യാന്തര ഗ്രാമോത്സവത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും .  ‘കലർപ്പുകൾ’ എന്ന ആശയത്തിലൂന്നിയുള്ള മൂന്നുദിവസത്തെ ഉത്സവം സർവമംഗള ട്രസ്റ്റ് ‘മാതൃഭൂമി’യുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.  കലാ സാഹിത്യ സാംസ്കാരികമേഖലകളിലെല്ലാം അപരരെ ആർജവത്തോടെ ഉൾക്കൊള്ളുന്ന ഊഷ്മളമായ കലർപ്പുള്ള സമൂഹമായി എങ്ങനെയാണ് നാം മാറിയതെന്ന അന്വേഷണമാണ് ഇത്തവണത്തെ ഗ്രാമോത്സവമെന്ന് ചെയർമാൻ ഡോ. അജയ്യകുമാറും ഫെസ്റ്റിവൽ ഡയറക്ടർ രാജീവ് മേനോനും പറഞ്ഞു. പ്രവേശനം സൗജന്യമാണ്.
 ശ്രീലകം ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 5.30-ന് എഴുത്തുകാരൻ ആനന്ദ് ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക കെ.എസ്. ചിത്ര, മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുക്കും. 

To advertise here,

സംവിധായകൻ സത്യൻ അന്തിക്കാട് ,ഗായിക കെ.എസ്. ചിത്ര , ഗായകൻ  ഷഹബാസ്  തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.നാലാം തീയ്യതി എഴുത്തുകാരായ എൻ.എസ്. മാധവൻ, വി. മധുസൂദനൻ നായർ, അഖിൽ പി.ധർമജൻ, ടി.ഡി. രാമകൃഷ്ണൻ , സംവിധായകരായ അഖിൽ സത്യൻ, ആനന്ദ് ഏകർഷി എന്നിവർ സംസാരിക്കും. ‘ലോകത്തിന്റെ കാലക്രമവും സംഗീതവും’ എന്ന വിഷയത്തിൽ സംഗീതസംവിധായകൻ വിദ്യാധരൻ, ഗായകൻ ഇ.ജയകൃഷ്ണൻ എന്നിവർ സംസാരിക്കും, ‘പുസ്തകവിൽപ്പനയിലെ സാഹിത്യാനുഭവങ്ങൾ’ എന്ന വിഷയത്തിൽ പുസ്തക വിൽപ്പനക്കാരായ റഫീഖ് കേച്ചേരി, എ.വി. ശശി, നൗഷാദ് കൊല്ലം എന്നിവരുമായി കവി ശ്രീജ നടുവം സംവദിക്കും.  കാവാലം ശ്രീകുമാർ, കോട്ടക്കൽ മധു, സുദീപ് പാലനാട് എന്നിവർ അവതരിപ്പിക്കുന്ന രാഗസമന്വയം പരിപാടി രാത്രി ഏഴിനാണ്.

അഞ്ചിന്‌ രാവിലെ 11-ന് ‘നിരീക്ഷണത്തിന്റെ നേരറിയാൻ’ എന്ന വിഷയത്തിൽ അഡ്വ. എ. ജയശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവർ സംസാരിക്കും. 12-ന് ‘വയലാർഗാനങ്ങളിലെ ചാരുതയും കവിതാ സങ്കല്പവും’ എന്ന വിഷയത്തിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ,രണ്ടാം തീയതി ‘അക്ഷരംപ്രതി’ എന്ന വിഷയത്തിൽ എഴുത്തുകാരൻ കെ.സി.  നാരായണൻ, രാംമോഹൻ പാലിയത്ത്, മൂന്നിന്‌
 'ഇന്ദുലേഖ പുനർവായന’ എന്ന വിഷയത്തിൽ എഴുത്തുകാരി ഡോ. പി. ഗീത എന്നിവർ സംസാരിക്കും. നാലിന്‌ ‘എഴുത്തുകാരനും കഥാപാത്രവും തമ്മിൽ’ എന്ന വിഷയത്തിൽ എഴുത്തുകാരൻ ജി.ആർ.  ഇന്ദുഗോപൻ, കഥാപാത്രം മണിയൻപിള്ള എന്നിവർ പങ്കെടുക്കും. അഞ്ചിന്‌ സമാപനസമ്മേളനത്തിൽ എഴുത്തുകാരൻ എം. മുകുന്ദൻ, എം.കെ. ആനന്ദ് എന്നിവർ പങ്കെടുക്കും. ആറാം തീയതി
ഡോ. പി. നാരായണൻകുട്ടി സ്മാരക പുരസ്കാരസമർപ്പണം. 7-ന് ഗായകൻ ടി.എം. കൃഷ്ണ പാടും.