കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലി സെന്റ്‌മേരീസ് പള്ളിയില്‍ കോടതിവിധി നടപ്പാക്കാന്‍ പോലീസ് നീക്കം. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നാണ് ഹൈക്കോടതി വിധി. എന്നാല്‍ വിധി നടപ്പാക്കാന്‍ പോലീസെത്തിയതോടെ പ്രതിഷേധവുമായി യാക്കോബായ സഭ വൈദികരും വിശ്വാസികളും പള്ളിക്കുള്ളില്‍ സംഘടിച്ചിരിക്കുകയാണ്.
പെരുമ്പാവൂര്‍ ഓടക്കാലി സെന്റ്‌മേരീസ് പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനായി നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് പള്ളിക്കു പുറത്ത് നിലയുറപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധമുന്നയിച്ചുകൊണ്ടാണ് യാക്കോബായ വൈദികരും വിശ്വാസികളും പള്ളിക്കുള്ളില്‍ സംഘടിച്ചിരിക്കുന്നത്. പോലീസിനെ പള്ളിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറായിട്ടില്ല. പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. ഓര്‍ത്തഡോക്‌സ് വിഭാഗം മറ്റൊരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി നടപ്പിലാക്കി 28-നകം റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. യാക്കോബായ സഭാ വിശ്വാസികളുമായി പോലീസ് ചര്‍ച്ച നടത്തുകയാണ്. അതേസമയം യാക്കോബായ വിഭാഗം ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോകാനൊരുങ്ങുകയാണെന്നും അതിനുള്ള സാവകാശം കൊടുക്കണമെന്നുമാണ് അവരുടെ ആവശ്യം.
Content Highlights: perumbavoor odakkali church, police aattempt to takeover, jacobites and orthodox dispute
Published: 26 Jun 2023, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented