പേരാവൂർ (കണ്ണൂർ): കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുരിങ്ങോടി ഡിവിഷൻ അംഗം എം. പ്രീതി ലത രാജിവെച്ചു. ഭരണസമിതിയോഗം ചേരുന്നതിന് മിനിറ്റുകൾക്ക് മുൻപ്‌ ഓഫീസിലെത്തി ബ്ലോക്ക് സെക്രട്ടറിക്ക് രാജിക്കത്ത് നല്കുകയായിരുന്നു.

To advertise here,

സിപിഎം പേരാവൂർ ലോക്കൽ കമ്മിറ്റിയംഗം, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, ഇരിട്ടി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാലുവർഷത്തോളം സിപിഎം പേരാവൂർ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന പ്രീതി ലത കുറച്ചുകാലമായി പാർട്ടി പരിപാടികളിൽ സജീവമായിരുന്നില്ല. പുതുക്കാത്തതിനാൽ മാർച്ചിൽ ഇവർ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താവുകയും ചെയ്തു.

വെള്ളർവള്ളി സ്വദേശിനിയായ പ്രീതി ലതയുടെ ഭർത്താവിന് മർദനമേറ്റതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. കേസ് പാർട്ടി ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും കോടതി നടപടി അവസാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടാവാം രാജിയെന്ന് അറിയുന്നു.