പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജി കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്. 'ഒരു രക്തസാക്ഷിയെ സൃഷ്ടിച്ച് പാട്ട കുലുക്കാനുള്ള വ്യാമോഹമായിരുന്നു സിപിഎമ്മിനെന്ന് അദ്ദേഹം വിമർശിച്ചു. ഭരണം ഉണ്ടെന്നതുകൊണ്ട് എന്തു തോന്നിയവാസവും കാണിക്കാമെന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്നും സൂരജ് കുറ്റപ്പെടുത്തി. 

To advertise here,

സിപിഎമ്മിന്റെ നാടകം പൊളിഞ്ഞു, പച്ചക്കള്ളമാണ് പറഞ്ഞതെന്ന് തെളിഞ്ഞു.  പ്രതിയായ നിഖിലേഷിന്റെ അമ്മ തന്നെ മകൻ  സിഐടിയു പ്രവർത്തകനാണെന്ന് സമ്മതിച്ചു. സുമിത്, മിഥുൻ എന്നിവരും സിപിഎം പ്രവർത്തകരാണ്. സിപിഎം നേതാക്കൾ തന്നെ സിപിഎം നേതാവിനെ കൊലപ്പെടുത്തിയിട്ട് ഇതെല്ലാം ബിജെപിയാണ് ചെയ്തതെന്ന കള്ളപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇത് സ്ഥിരമായ ശൈലിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പച്ചക്കള്ളമാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ കള്ള നാടകം പൊളിഞ്ഞു. ബിജെപി ശക്തമായ പ്രചാരണ പരിപാടികൾ നടത്തുമെന്നും വി.എ. സൂരജ് പറഞ്ഞു.