തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു.
വിമാനത്തിൽ പുകവലിച്ചതിനെ തുടർന്ന് അലാറാം മുഴങ്ങിയിരുന്നു. തുടർന്ന് വിമാനമെത്തിയശേഷം ജീവനക്കാരുടെ പരാതിയെ തുടർന്ന് സുരക്ഷാസേന പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Content Highlights: passenger smoke in airplane arrested
Published: 10 Sept 2025, 10:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented