ക്രമവിരുദ്ധ നിയമനം, മാറ്റിനിര്‍ത്താന്‍ നിര്‍ദേശമുണ്ടായിട്ടും DYFI നേതാവിനെ ഒഴിവാക്കാതെ പഞ്ചായത്ത്


കലഞ്ഞൂർ പഞ്ചായത്ത്‌

പത്തനംതിട്ട: ഡിവൈഎഫ്‌ഐ നേതാവിന്റെ നിയമനം ക്രമവിരുദ്ധമാണെന്നും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശമുണ്ടായിട്ടും ജോലിയില്‍ തുടരാന്‍ അനുവദിച്ച് പഞ്ചായത്ത്. പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റായ ഹരീഷ് മുകുന്ദിനെയാണ് അധികൃതര്‍ സംരക്ഷിക്കുന്നത്. ഇയാളുടെ നിയമനംക്രമവിരുദ്ധമാണെന്നും ഇയാളെ ജോലിയില്‍ നിന്ന് മാറ്റണമെന്നും നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഒരു മാസം മുമ്പാണ് പഞ്ചായത്തിന് കത്തയച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് കലഞ്ഞൂര്‍ പഞ്ചായത്ത് ഹരീഷിനെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത്.

ഡിവൈഎഫ്‌ഐ കൊടുമണ്‍ ഏരിയ സെക്രട്ടറിയായ ഹരീഷ് കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷററും കൂടിയാണ്. 2012-ലാണ് ഹരീഷ് നിയമനം നേടിയത്. ഒരേ ഒരു ഒഴിവിലേക്ക് മാധ്യമങ്ങളിലൂടെ വിവരം അറിയിച്ച് നടത്തിയ ഇന്റര്‍വ്യൂവിലെടെയായിരുന്നു നിയമനം.സേലം പെരിയാര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ് ഹരീഷ് അടിസ്ഥാന യോഗ്യതയായി ഹാജരാക്കിയത്. ഇതുമായി ബന്ധപ്പെട്ട ആക്ഷേപത്തില്‍ ഹരീഷ് ഹാജരാക്കിയ രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്നും വിശദ അന്വേഷണം വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇയാളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് പഞ്ചായത്തിന് കത്തയച്ചത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കായിരുന്നു കത്ത്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ഈ നടപടി തടയപ്പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപം.

അതേ സമയം തന്റെ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ് ഹരീഷ് പറയുന്നത്. രണ്ടുവര്‍ഷം മറ്റൊരിടത്തും മൂന്നാം വര്‍ഷമാണ് പെരിയാര്‍ സര്‍വകലാശയില്‍ പഠനം പൂര്‍ത്തീകരിച്ചതെന്നുമാണ് ഹരീഷ് പറയുന്നത്. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ജനുവിനിറ്റി സര്‍ട്ടിഫിക്കറ്റ് തനിക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് മുമ്പായി വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കുകയുണ്ടായെന്നും അതിന്റെ ചുവട് പിടിച്ചാണ് അഡീഷണല്‍ചീഫ് സെക്രട്ടറിയുടെ കത്തെന്നും ഹരീഷ് പറയുന്നു.

Content Highlights: kalanjoor panchayat-dyfi leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented