മംഗലംഡാം: പാലക്കാട് മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി. നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിനു സമീപമുള്ള കൃഷിയിടത്തിൽ ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടത്. 30മീറ്റർ മാത്രം അകലെയായിരുന്നു കടുവയെന്നും കടുവ ഓടി സമീപത്തുളള തൊടിയംപ്ലാക്കൽ ആലീസ് ചാക്കോയുടെ റബർ തോട്ടത്തിലേക്ക് കടന്നതായും സണ്ണി പറഞ്ഞു. തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.
സ്ഥലത്തെത്തിയ മംഗലംഡാം വനപാലകർ പടക്കംപൊട്ടിക്കുന്നതിനിടെ കടുവ സമീപത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് ചാടി. തുടർന്നും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വനം വകുപ്പ് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യമായാണ് നേർച്ചപ്പാറയിൽ കടുവയെ കാണുന്നത്.
Content Highlights: tiger was sighted near Nerchappara in Mangalamdam, Palakkad
Published: 10 Jun 2025, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented