പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐയുടെ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളതെന്നും ഉദയഭാനു വ്യക്തമാക്കി.
പിപി ദിവ്യക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിയില്ല. പാര്‍ട്ടിക്ക് ഒറ്റ നിലപാടാണുള്ളത്. അത് നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്നതാണ്. ജില്ലാ കമ്മിറ്റിയിറ്റിലും ഈ ഒരൊറ്റ അഭിപ്രായമാണുള്ളതെന്നും ഉദയഭാനു വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഞായറാഴ്ച്ച നവീന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിയുടെ പിന്തുണ അറിയിക്കാനാണെന്നും ഉദയഭാനു പറഞ്ഞു.
Content Highlights: p udayabhanu cpim leader on adm naveen babu death case
Published: 20 Oct 2024, 10:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented