കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജന് അടക്കമുള്ള പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജിക്കെതിരെ എതിര് സത്യാവാങ്മൂലം സമര്‍പ്പിച്ച് ഷൂക്കൂറിന്റെ മാതാവ്.
കൊച്ചി സിബിഐ കോടതിയിലാണ് ഷുക്കൂറിന്റെ മാതാവ് എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയരാജനടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളതാണ്. അത്തരം സാഹചര്യത്തില്‍ ഇവരെ വിചാരണ കൂടാതെ വെറുതെ വിടരുതെന്നാണ് ആവശ്യം.
കൊലപാതക ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഉണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന് അറിയിച്ചു.
Content Highlights: P. Jayarajan's discharge-petitionshould be rejected-Shukur's mother in court
Published: 21 Aug 2023, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented