തിരുവനന്തപുരം: താത്കാലിക നിയമനവിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് മേയറുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന കത്തിന്റെ ഒറിജിനല്‍ കണ്ടെത്താനാകാത്തത് അന്വഷണം പ്രതിസന്ധിയിലാക്കുന്നു. അതിനിടെ, ഡി.ആര്.അനില്‍ എഴുതിയ കത്ത് നശിപ്പിക്കപ്പെട്ടതായി മൊഴിനല്‍കിയതും അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്.
നിലവില്‍ വാട്സാപ്പ് വഴി പ്രചരിക്കുന്ന കത്തിന്റെ സ്ക്രീന്‍ ഷോട്ട് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ പക്കലുമുള്ളത്. യഥാര്‍ഥ കത്ത് കണ്ടെത്താനായി കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാല്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെങ്കില്‍ കേസ് വെള്ളത്തില്‍ വരച്ച വരപോലെയാകും. ഇതിനിടെ, നിയമനവുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കത്ത് നശിപ്പിച്ചെന്നാണ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്.അനില്‍ വിജിലന്‍സിന് നല്കിയ മൊഴി.
അതേസമയം, നിലവില്‍ പ്രചരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയിലും കത്ത് വ്യാജമായി ചമച്ചതാണെന്ന് പറയുന്നു. പല ആവശ്യങ്ങള്‍ക്കായി മേയര്‍ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കാറുണ്ടെന്നും, അത് ഫോട്ടോ കോപ്പിയെടുത്ത് ഉപയോഗിച്ചതാകാമെന്നും മേയറുടെ ഓഫീസ് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് എടുക്കാന്‍ പറ്റുന്ന രീതിയിലാണ് ലെറ്റര്‍ പാഡ് വച്ചിരിക്കുന്നതെന്നുള്ള നിര്‍ണായക മൊഴിയും ഇവര്‍ നല്‍കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധന നടത്തിയാല്‍ കത്തിന്റെ ഉറവിടം വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. എന്നാല്‍, ഇത്രയും വിവാദമായ സാഹചര്യത്തില്‍ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇതിനോടകം കത്ത് നശിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം പ്രതിസന്ധിയിലാകും. വിഷയത്തില്‍ മേയറുടെയും പാര്‍ട്ടിയുടെയും നിലയുറപ്പിക്കാന്‍ സാധിക്കുന്ന തരത്തിലൊരു പിടിവള്ളി കണ്ടെത്താന്‍ സാധിക്കുന്നതുവരെ പ്രതിപക്ഷ ആരോപണങ്ങളെയും സമരങ്ങളെയും പ്രതിരോധിക്കാന്‍ സിപിഎമ്മിന് പാടുപെടേണ്ടി വരും.
Content Highlights: thiruvananthapuram municipal corporation-original of the mayor's letter could not be found
Published: 14 Nov 2022, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented