കോഴിക്കോട്: കേരളത്തെ പിടിച്ചുലച്ച നിപബാധയുടെ ആശങ്കയില്‍ നിന്ന് കോഴിക്കോട് മുക്തമാകുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരനുള്‍പ്പടെ രണ്ടുപേര്‍ ഇന്ന് ആശുപത്രി വിട്ടേക്കും. നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ മകനും ഭാര്യാ സഹോദരനുമാണ് നെഗറ്റീവായത്.
വ്യാഴാഴ്ച വൈകുന്നേരം എത്തിയ ഫലവും നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ആശുപത്രിവിടുന്ന രണ്ടുപേരും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കും. ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരിന്നു. പിന്നാലെയാണ് ചികിത്സയില്‍ കഴിഞ്ഞവര്‍ സുഖംപ്രാപിച്ച് ആശുപത്രി വിടാനൊരുങ്ങുന്നത്.
Content Highlights: nipah two patients including 9 year old recovered, nipah virus, kozhikode
Published: 29 Sept 2023, 08:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented