പത്തനംതിട്ട: നവീന്‍ ബാബു- പ്രശാന്തന്‍ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമാണെന്ന ആരോപണവുമായി കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനഃപൂര്‍വം തയ്യാറാക്കിയതാണ് ദൃശ്യങ്ങള്‍. നാലാം തീയതി ട്രാന്‍സ്ഫര്‍ ഓഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി മനഃപൂര്‍വം കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ അമ്മാവന്റെ മകന്‍ ഗിരീഷ് കുമാര്‍ ആരോപിക്കുന്നു.

To advertise here,

ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൊടുത്തിട്ടും കണ്ണൂരില്‍ പിടിച്ചുനിര്‍ത്തി. റിലീവ് ചെയ്യാന്‍ കളക്ടര്‍ വൈകിപ്പിച്ചു. പത്തനംതിട്ട കളക്ടര്‍ കണ്ണൂര്‍ കളക്ടറെ വിളിക്കുക വരെ ചെയ്തു. പൂജയുടെ അവധി വന്നപ്പോള്‍ അവധി ദിവസം റിലീവ് ചെയ്യാന്‍ കഴിയില്ല അടുത്ത ദിവസമായ തിങ്കളാഴ്ച റിലീവ് ചെയ്ത് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ജോയിന്‍ ചെയ്യുമെന്നാണ് നവീന്‍ പറഞ്ഞിരുന്നത്. . വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ആരോടും പറഞ്ഞില്ല. കളക്ടര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. കണ്ണൂരില്‍ വലിയ സമ്മര്‍ദം ആണെന്നും എത്രയും വേഗം പത്തനംതിട്ടയിലേക്ക് വരാന്‍ സാധിക്കുമോ അത്രയും വേഗം അങ്ങോട്ട് വരണമെന്നാണ് ആഗ്രഹമെന്നും നവീന്‍ പറഞ്ഞിരുന്നതായി അമ്മാവന്‍ ബാലകൃഷ്ണന്‍ പറയുന്നു

ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയെന്നു വരുത്തിത്തീര്‍ക്കാനുള്ള വ്യാജതെളിവ് ഉണ്ടാക്കുകയാണ്. നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ റിലീവ് ചെയ്യാതെ നീട്ടികൊണ്ടുപോയത് മനഃപൂര്‍വം കേസില്‍ കുടുക്കാനാണ്. മുഴുവന്‍ ഫയലുകളും തീര്‍ത്തിട്ടാണ് വരുന്നതെന്നാണ്‌ അദ്ദേഹത്തെ വിളിച്ചപ്പോൾപോലും പറഞ്ഞത്.  അദ്ദേഹം പറഞ്ഞു.