കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുതിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് വിശദമായി കാര്യങ്ങള്‍ പരിഗണിക്കട്ടെയെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
നാടാര്‍ സംവരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ചോദ്യം ചെയ്തത്. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാന്‍ തയ്യാറായില്ല. നിലവില്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവാണ് സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതിനാല്‍ അന്തിമ തീര്‍പ്പും സിംഗിള്‍ ബെഞ്ച് തന്നെ എടുക്കട്ടെയെന്നതാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്.
പുതിയ ഭരണഘടനാ ഭേദഗതിയിലെ നിര്‍ദേശങ്ങളും ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ പകര്‍പ്പും അടക്കം സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് തന്നെ വിഷയത്തില്‍ തീരുമാനം എടുക്കട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിനായി സര്‍ക്കാരിന് പുതിയ അപേക്ഷ സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിക്കാമെന്നും കേസ് വേഗത്തില്‍ കേള്‍ക്കാന്‍ നിര്‍ദേശിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ചില്‍ പുതിയ അപേക്ഷ നല്‍കും. ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ബില്ലിന്റെ പശ്ചാത്തലത്തില്‍ നാടാര്‍ സംവരണ വിഷയത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്‌റ്റേ നിലനില്‍ക്കില്ലെന്ന വാദമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
content highlights: nadar community reservation, high court division bench dismissed state government appeal
Published: 25 Aug 2021, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented