ആലുവ: ചില്ലുപൊട്ടിയ കാർ...കാറിനുള്ളിൽ താറാവും മുയലും ഒപ്പം ചുറ്റികയും കത്തിയും. നാട്ടുകാർ കാറിനുചുറ്റും കൂടി. പോലീസെത്തി അന്വേഷണമായി. ഒടുവിൽ ദുരൂഹതകൾക്ക് തിരശ്ശീല വീഴുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് ആലുവ നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്‌സിൽ നിർത്തിയിട്ടിരുന്ന കാർ ദുരൂഹത പടർത്തിയത്. ചില്ലുപൊട്ടിയ നിലയിൽ കണ്ടതാണ് കൂടുതൽ സംശയങ്ങളുയർത്തിയത്. ഇതൊന്നുമറിയാതെ കാറിന്റെ ഉടമസ്ഥൻ നല്ല 'ഹാങ്ങോവറിൽ' വീട്ടിൽകിടന്ന് ഉറങ്ങുകയായിരുന്നു.
ആലുവ കാസിനോ സ്വദേശിയായ കാറുടമയ്ക്ക് വളർത്തുമൃഗങ്ങളോട് സ്‌നേഹമാണ്. കഴിഞ്ഞദിവസം തോട്ടുമുഖത്തുനിന്നാണ് താറാവിനെയും മുയലിനെയും വാങ്ങുന്നത്. ഇവയെ കാറിൽ കയറ്റി ചൊവ്വാഴ്ച രാത്രി നഗരത്തിൽ മദ്യപിക്കാനെത്തിയതായിരുന്നു ഉടമ. തിരികെ എത്തിയപ്പോഴാണ് കാറിന്റെ താക്കോൽ നഷ്ടമായ വിവരം അറിയുന്നത്.
വളർത്തുമൃഗങ്ങൾ കാറിനുള്ളിലായതിനാൽ വായുസഞ്ചാരത്തിനായി കാറിന്റെ ചില്ല് തകർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസെത്തി വളർത്തുമൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും നൽകി. സമീപത്തെ വ്യാപാരികൾ തോട്ടുമുഖത്തെ പെറ്റ് ഷോപ്പുകാരെ വിവരം അറിയിച്ചു.
അവരെത്തി വളർത്തുമൃഗങ്ങളെ കൊണ്ടുപോയി. കാറിനകത്തെ ബാഗും രേഖകളും നഷ്ടപ്പെട്ടിട്ടില്ല. കാറുടമയുടെ സ്ഥാപനത്തിലെ പണിആയുധങ്ങളാണ് കാറിലുണ്ടായിരുന്നത്. ഉച്ചയോടെ ഉടമയെത്തി കാറും പാർക്കിങ് സ്ഥലത്തുനിന്ന് മാറ്റി.
Content Highlights: A suspicious car with broken windows was found in an Aluva shopping complex., The vehicle contained a duck, a rabbit, and work tools., The car owner had left the animals inside while intoxicated and lost his keys., Police intervened to provide food and water to the animals., The situation was resolved peacefully with no theft or criminal intent involved.
Published: 30 Apr 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented